February 4, 2023 Saturday

കയ്യില്‍ കാശില്ലാതെ തട്ടം തിരിഞ്ഞ് ജനങ്ങള്‍, വേണ്ട നടപടികള്‍ ഇങ്ങനെ!

Janayugom Webdesk
കൊച്ചി
April 11, 2020 4:51 pm

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തര പെരുമാറ്റച്ചട്ടം ആണ് ലോക് ഡൗണ്‍. എന്നാല്‍ ലോക് ഡൗണിനെ തുടര്‍ന്ന് പല കച്ചവടസ്ഥാപനങ്ങളും പൂട്ടിയിടേണ്ടി വന്നതോടെ നിരവധി കുടുംബങ്ങളുടെ വരുമാനവും നിലച്ചു. പണലഭ്യത ഗണ്യമായി കുറഞ്ഞു. അവശ്യ സാധനങ്ങള്‍ റേഷൻ കടകളിലൂടെയും മറ്റും ലഭിക്കുന്നുണ്ടെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ല.

ലോക് ഡൗണ്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ദിവസവേതനക്കാരുടെയും കർഷകരുടെയും, അടഞ്ഞുകിടക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും കച്ചവടക്കാരുടെയും പക്കൽ ഇപ്പോൾ അത്യാവശ്യത്തിനുപോലും പണമില്ലാത്ത സ്ഥിതിയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ സ്വർണവായ്പ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

ഈസമയങ്ങളില്‍ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കു കുറച്ചെങ്കിലും പരിഹാരം കാണാൻ സ്വർണപ്പണയ വായ്പകൾക്കു കഴിയും. ചെറിയ ആഭരണങ്ങൾ കൂടുതൽ തുകയ്ക്കു പണയം വയ്ക്കുന്നവരാണ് കേരളത്തിൽ സ്വർണവായ്പ എടുക്കുന്നവരിൽ ഭൂരിഭാഗവും. അതിനാല്‍ ബാങ്കുകളിലൂടെയോ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൂടെയോയുള്ള സ്വർണപ്പണയം ലോക്ഡൗൺ കാലത്തു പുനരാരംഭിക്കണമെന്നാണ് ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും ആവശ്യം. ആരോഗ്യ വകുപ്പിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് മറ്റു ധനകാര്യ സ്ഥാപനങ്ങളെയും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ബാങ്കുകളിൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ഇടപാടുകൾ, സർക്കാർ ഇടപാടുകൾ തുടങ്ങിയ മാത്രമാണു നടക്കുന്നത്. സ്വർണവായ്പ എടുക്കാനുള്ള സൗകര്യം ഇപ്പോഴില്ല. ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാന്‍ ധാരണയായ സ്ഥിതിക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ സ്വർണവായ്പ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.