ലോക്ഡൗൺ ലംഘനം ചോദ്യം ചെയ്തതിന് അക്രമകാരികൾ പൊലീസുകാരന്റെ കൈവെട്ടി. എഎസ്ഐ ഹർജീത് സിങ്ങിന് നേരെയാണ് ആക്രമണമുണ്ടായത്. പഞ്ചാബിലെ പട്യാലയിലെ പച്ചക്കറി മാർക്കറ്റിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
അക്രമത്തിൽ കൈയ്ക്ക് വെട്ടേറ്റ എഎസ്ഐയെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ആക്രമണത്തില്‍ മറ്റ് ആറ് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു സംഘം ആളുകള്‍ ആയുധമുപയോഗിച്ച് പൊലീസിനെ അക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.