Web Desk

തിരുവനന്തപുരം

June 09, 2021, 8:32 pm

ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കും

Janayugom Online

സംസ്ഥാനത്ത് ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി, ഞായർ ദിവസങ്ങളിൽ ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

ചില സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അമിത ഫീസ് ഈടാക്കുന്നതായി പരാതിയുണ്ട്. ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഐസൊലേഷൻ സൗകര്യമില്ലാത്ത വീടുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രോഗിയെ നിർബന്ധമായും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. സംസ്ഥാനത്ത് വാക്സിനേഷൻ പുരോഗമിക്കുന്നുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കാനും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ സോഫ്റ്റ്‌വേര്‍

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ സോഫ്റ്റ്‌വേര്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനം. ജൂൺ 15-ഓടെ സോഫ്റ്റ്‌വേർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നു ദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കും.

Eng­lish sum­ma­ry: Lock­down restric­tions TPR exceed­ed places

You may also like this video: