Web Desk

അടിമാലി

May 13, 2020, 7:45 pm

മൂന്നാറിൽ ലോക്ക‍‍ഡൗണ്‍ നിയന്ത്രണങ്ങല്‍ കടുപ്പിച്ചു

Janayugom Online

മൂന്നാറില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ബന്ധപ്പെട്ട വകുപ്പുകള്‍. ഇടുക്കി ഓറഞ്ച് സോണിലേക്ക് മാറിയതോടെ മൂന്നാറിലും ബന്ധപ്പെട്ട വകുപ്പുകള്‍ ചില ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇളവുകളെ തുടര്‍ന്ന് മൂന്നാര്‍ ടൗണിലേക്കെത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിബന്ധനകള്‍ വീണ്ടും കടുപ്പിക്കാന്‍ വകുപ്പുകള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ടൗണിലെത്തുന്നവരുടെ എണ്ണം പാസിലൂടെ നിജപ്പെടുത്തിയിട്ടുണ്ട്.

ദിവസവും ആയിരം പാസ് മാത്രമെ ടൗണിലേക്കെത്താന്‍ സബ്കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ പഞ്ചായത്ത് അനുവദിക്കുകയുള്ളു. കോളനി സ്റ്റാന്‍ഡ്, പെരിയവര സ്റ്റാന്‍ഡ്, മൂന്നാര്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങി മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും പാസ് ലഭ്യമാകും.പാസ് മുഖേന ടൗണിലേക്കെത്തുന്നവരെ തെര്‍മ്മല്‍ സ്കാന്‍ നടത്തി രോഗലക്ഷണമില്ലെന്ന് ഉറപ്പ് വരുത്തും. മൂന്നാര്‍ മാര്‍ക്കറ്റ് അടഞ്ഞ് തന്നെ കിടക്കും. മൂന്നാര്‍ ടൗണിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. അയല്‍ജില്ലകളില്‍ നിന്നും തോട്ടം മേഖലകളിലേക്ക് ആളുകള്‍ എത്തിതുടങ്ങിയതോടെ ആരോഗ്യവകുപ്പും കര്‍ശന ജാഗ്രതയാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും പുലര്‍ത്തിപ്പോരുന്നത്.

Eng­lish sum­ma­ry: lock­down restric­tions tight­ened in munnar .

you may also like this video;