Web Desk

April 04, 2020, 4:29 pm

ലോക് ഡൗണ്‍; വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം പുറപ്പെട്ടു

Janayugom Online

ലോക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിച്ച് കയറ്റി വിടുകയായിരുന്നു.

കേരളത്തിൽ കുടുങ്ങിയ തങ്ങളുടെ പൗരൻമാരെ തിരികെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂറുകളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറ്റി വിട്ടതിന് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ കേരള സർക്കാരിനും, വിനോദ സഞ്ചാര വകുപ്പിനും നന്ദി അറിയിച്ചു.

you may also like this video;

കാതറിൻ കോൺസുലേറ്റ് ജനറൽ ഫ്രഞ്ച് എംബസി പോണ്ടിച്ചേരി സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പെട്ടു പോയിരുന്നവരാണിവരെല്ലാം. ടൂറിസ്റ്റ് വിസയിൽ മാർച്ച് 11 ന് മുൻപ് സംസ്ഥാനത്തെത്തിയവരിൽ 3 വയസുകാരൻ മുതൽ 85 വയസുള്ളവർ വരെയുണ്ട്. വിനോദ സഞ്ചാരികളും, ആയുർവേദ ചികിത്സക്കെത്തിയവരുമാണ് എല്ലാവരും’ ഫ്രഞ്ച് എംബസിയിൽ നിന്നും വിദേശകാര്യ വകുപ്പിൽ നിന്നും ആവശ്യമെത്തിയതോടെ പൊലീസ് സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ് കൊച്ചിയിലെത്തിച്ചു.

ആരോഗ്യ വകുപ്പ് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി 24 മണിക്കൂറിനുള്ളിൽ നെടുമ്പാശേരിയിലെത്തിച്ചു. ‘രാജ് കുമാർ ജോ ഡയറക്ടർ ഫ്രഞ്ച് എംബസി ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം മുംബൈ വഴി ഇന്ന് രാവിലെ 8.00 മണിക്ക് പാരീസിലേക്ക് തിരിച്ചു. 5300 പേർ മരിച്ച ഫ്രാൻസിനെക്കാൾ ഇവിടെ സുരക്ഷിതമാണെന്ന് കരുതി നാട്ടിലേക്ക് മടങ്ങാത്ത ഫ്രഞ്ച് പൗരൻമാർ ഇനിയും കേരളത്തിലുണ്ട്. യു കെ ‚യു എസ് എന്നീ രാജ്യങ്ങളുടെ 200 ഓളം പൗരൻമാരും റഷ്യയിൽ നിന്നുള്ള നൂറിൽ താഴെ വിദേശികളും സംസ്ഥാനത്തുണ്ട്.