ചക്കക്കുരു പുഴുങ്ങി തൊലി കളഞ്ഞ് പഞ്ചസാരയും തണുപ്പിച്ച് കട്ടയാക്കിയ പാലും ഉപയോഗിച്ചുള്ള ചക്കക്കുരു ഷേക്ക്, നല്ല മധുരമുള്ള പഴുത്ത ചക്ക മിക്സിയിൽ അടിച്ചെടുത്ത് നെയ്യും പഞ്ചസാരയും ചേർത്ത് വരട്ടിയെടുക്കുന്ന ചക്ക ജാം, പഴുത്ത ചക്കയിൽ ചക്ക ഹൽവയും ചക്ക ഷേക്കും ചക്ക പായസവും കൂടാതെ ചക്ക ചില്ലി, ചക്ക ജ്യൂസ്, ചക്ക പൊരിച്ചത്, ചമിണി ഉപ്പേരി, ചക്ക ചമ്മന്തി അങ്ങനെ ലോക്ഡൗൺ കാലം ചക്കകൊണ്ടുള്ള ഉത്സവമാക്കുകയാണ് കണ്ണൂരുകാർ. ചക്ക കൊണ്ട് ഭക്ഷ്യ ഉൽപ്പന്നങ്ങൾ മാത്രമല്ല അലങ്കാര വസ്തുക്കളും എന്തിന് ചക്ക മടലുപയോഗിച്ച് ചെരുപ്പ് ഉണ്ടാക്കിയവർവരെയുണ്ട് നമ്മുടെ കണ്ണൂരിൽ.
നാട്ടിൻ പുറങ്ങളിൽ മാത്രമല്ല നഗര പ്രദേശങ്ങളിലും ചക്കകൊണ്ടുള്ള പരീക്ഷണങ്ങൾ തകൃതിയാണ്. ചക്കക്കാലം അവസാനിക്കാറായിട്ടും ചക്കയിലുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വർഷം വരെ അധികമാരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ചക്ക ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. യുവാക്കളാണ് ചക്കയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. വിജയിച്ച വിഭവങ്ങൾ വാട്ട്സാപ്പ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തും പാചകക്കൂട്ടുകളും അഭിപ്രായങ്ങൾ പരസ്പരം പങ്കുവച്ചും ലോക്ഡൗൺ കാലം ചക്ക മഹോത്സവമായി ആഘോഷിക്കുകയാണ് യുവത.
പോഷക ഗുണമുള്ള ചക്ക മുതിർന്നവർക്കും ഏറെ പ്രിയങ്കരമാണെന്നതിനാൽ തന്നെ ഇവരുടെ പരീക്ഷണങ്ങൾക്ക് വലിയ പിന്തുണയാണ് വീടുകളിൽ നിന്നും ലഭിക്കുന്നത്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള കടകൾ അടച്ചിട്ടിരിക്കുന്നതിനാലും ആളുകൾക്ക് വീടുകളിൽ തന്നെ കഴിയേണ്ടിവരുന്നതിനാലുമാണ് ഇത്തരം പരീക്ഷണങ്ങൾ വർധിക്കുന്നത്. ഹോട്ടലുകളിൽ നിന്നും മറ്റും കഴിക്കുന്ന പ്രിയപ്പെട്ട ആഹാരങ്ങൾ ചക്കയിൽ പുനസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കണ്ണൂരുകാർ. ഇതിൽ ചിക്കനിലും മട്ടണിലും ബീഫിലും മാത്രമല്ല കോളിഫ്ളവർ ഉൾപ്പെടെയുള്ള പച്ചക്കറികളിലും ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ചക്കയിലുണ്ടാക്കാനുള്ള പരീക്ഷണങ്ങൾ അണിയറകളിൽ സജീവമാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.