Web Desk

തിരുവനന്തപുരം

August 01, 2021, 8:33 am

സംസ്ഥാനത്ത് ഇന്നും ലോക്ഡൗണ്‍ ; പൊലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും

Janayugom Online

വാരാന്ത്യ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്നുകൂടി തുടരും. പൊലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും . നാളെ മുതല്‍ പ്രാദേശിക വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഇന്നും അവശ്യ സേവനങ്ങള്‍ മാത്രമേ അനവദിക്കൂ. ഉച്ചയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കും.

വാരാന്ത്യ നിയന്ത്രണങ്ങളുടെ ആദ്യദിനമായ ഇന്നലെ നിയന്തണങ്ങളുടെ ലംഘനത്തിന് സംസ്ഥാനത്താകെ 8531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1853 പേരാണ് അറസ്റ്റിലായത്. 4816 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 17,948 പേർക്കെതിരെയും നടപടിയെടുത്തു. സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിന് 179 കേസുകളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍, 4677 എണ്ണം.

Eng­lish sum­ma­ry; Lock­down today as well

You may also like this video;