ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്കാരം നടത്തിയതിന് 11 പേര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് 11 പേരാണ് അറസ്റ്റിലായത്. പെരിങ്ങമല, ചിറ്റൂർ ജമാ അത്ത് പള്ളിയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കൂട്ടം ചേർന്ന് നിസ്കാര ചടങ്ങുകൾ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. 11 പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ വൈകിട്ട് 6.45 നായിരുന്നു കൂട്ട നിസ്കാരം നടന്നത്.
അതേസമയം നിരോധനം ലംഘിച്ച് നിസ്കാരം നടത്തിയ സംഭവത്തിൽ കോഴിക്കോട് 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഫറോക് പാണ്ടിപാട് മസ്ജിദ് ലിവാദിൽ നമസ്‌കാരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്. കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ചാണ് കേസ്. ഫറൂക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടമായി പ്രഭാതസവാരിക്കിറങ്ങിയവരെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തിരുന്നു. പനമ്പിള്ളി നഗര്‍ വാക്ക് വേയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. രണ്ട് സ്ത്രീകളടക്കം 41 പേരാണ് അറസ്റ്റിലായത്. എപ്പിഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രഭാതസവാരിക്കിറങ്ങരുതെന്നു പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ നിർദേശം പതിവായി ലംഘിക്കപ്പെട്ടതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.