നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 1383 പേരെ അറസ്റ്റ് ചെയ്തു. 1381 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. 923 വാഹനങ്ങളും പിടിച്ചെടുത്തു. ഇന്നും നിരത്തുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു. അവശ്യസർവീസുകളിൽപ്പെടുന്ന ചില വിഭാഗങ്ങളെക്കൂടി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹോം നഴ്സുമാരെ യാത്രാനിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ വീടുകളില്‍ ജോലി ചെയ്യുന്ന ഹോം നഴ്സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്. തിരിച്ചറിയൽ കാര്‍ഡോ അവര്‍ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാല്‍ ഹോം നഴ്സുമാരെ യാത്ര തുടരാന്‍ അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെയും നിയന്ത്രിക്കില്ല. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.
English Summary; Lock down violation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.