Web Desk

തിരൂർ

March 26, 2020, 9:21 pm

ലോക്ക് ഡൗൺ ലംഘിച്ച് ജുമാ മസ്ജിദിൽ കൂട്ടപ്രാർത്ഥന: ഡോക്ടർ അറസ്റ്റിൽ

Janayugom Online

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകിയ ഡോക്ടർ അറസ്റ്റിൽ. തിരൂർ ജില്ല ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. അലി അഷറഫിനെ ( 56) യാണ് തിരൂർ സി ഐ ടി പി ഫർഷാദ് അറസ്റ്റ് ചെയ്തത്.

നടുവിലങ്ങാടി ജുമാ മസ്ജിദിൽ 30 ഓളം പേരെ വിളിച്ചു കൂട്ടി പ്രാർത്ഥനക്ക് നേതൃത്വം കൊടുക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർക്കൊപ്പം പ്രാർത്ഥന നടത്തിയ മുപ്പതോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോവിഡ് 19 വ്യാപനം തടയാൻ പള്ളികളിൽ കൂട്ട പ്രാർത്ഥന നടത്തരുതെന്ന സർക്കാർ ഉത്തരവ് ലംഘിക്കുകയായിരുന്നു. പ്രാർത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നൽകിയിരുന്നു. അറസ്റ്റിലായ ഡോക്ടറെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Eng­lish Sum­ma­ry; Lock­down vio­la­tion, Doc­tor arrested

YOU MAY ALSO LIKE THIS VIDEO