നോയ്ഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ സ്മാർട്ട് ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്താതെ പുറത്തിറങ്ങുന്നവർക്കെതിരെ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ കേസെടുക്കാൻ ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇതുസംബന്ധിച്ച മാർഗ നിർദേശം പുറത്തുവിട്ടത്.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും പൊതുഇടങ്ങളിൽ തുപ്പുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗൗതംബുദ്ധ നഗർ പൊലീസ് പറയുന്നു. കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾക്ക് ആരോഗ്യ സേവനം ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. എന്നാൽ ഈ ആപ്പ് സ്വകാര്യതയെ ഹനിക്കുന്നുവെന്ന് സൈബർ സുരക്ഷാ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ENGLISH SUMMARY: Lock down violation if there is no arogyasethu in phone
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.