ലോക്ഡൗൺ ലംഘനം; കടലിൽ കുളിച്ച വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
Janayugom Webdesk
കോവളം:
April 21, 2020 8:17 pm
കോവളത്ത് ലോക്ഡൗൺ നിയമം ലംഘിച്ച് കടലിൽ കുളിച്ച വിദേശിയെ പോലീസ്
പിടികൂടി കേസെടുത്തു. കോവളം കെ.എസ്. റോഡിലെ സ്വകാര്യ റിസോട്ടിൽ താമസക്കാരനും ലിത്വാനിയൻ സ്വദേശിയുമായ ജർവിസ് ബൗക്കസ് (37)ആണ് ഇന്നലെ രാവിലെ സമുദ്രാ ബീച്ചിൽ കടലിൽ കുളിച്ച് പോലീസ് പിടിയിലായത്. കടലിലൂടെ നീന്തി ഗ്രോവ് ബീച്ചിലേക്ക് ഇയാൽ എത്തുന്നത് കണ്ട ടൂറീസം പോലീസും ലൈഫ് ഗാർഡുകളും കരയ്ക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൽ കൂട്ടാക്കിയില്ല.തുടർന്ന് കോവളം പോലീസിനെ വിവരമറിയിച്ചതോടെ എസ്. ഐ.യുടെ
നേതൃത്വത്തിലെത്തിയ പോലീസ്ഇയാളെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച വിദേശിയെ ചോദ്യം ചെയ്തതായും പകർച്ചവ്യാധി നിയമമനുസരിച്ച് കേസെടുത്ത ശേഷം. ജാമ്യത്തിൽ
വിട്ടതായും കോവളം പോലീസ് പറഞ്ഞു.
ENGLISH SUMMARY: Lock down violation; Police arrested a foreigner who bathed in the sea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.