അതിര്‍ത്തി പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പൂർണ ഗർഭിണിയായ യുപി സ്വദേശിനിയുമായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് കര്‍ണാടക പൊലീസ് തടഞ്ഞ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയച്ചു. മടക്കയാത്രയ്ക്കിടെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഈസമയത്ത് അവരോടൊപ്പം ഭര്‍ത്താവ് മാത്രമാണുണ്ടായിരുന്നത്.
പ്രസവശേഷം യുവതിയെയും കുഞ്ഞിനെയും കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ നിന്ന് ആരും കര്‍ണാടകയിലേക്ക് വരേണ്ടെന്ന കര്‍ശന താക്കീതോടെ പൊലീസ് തടഞ്ഞെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുള്ളവര്‍ പരാതിപ്പെട്ടത്.
English Summary; lock down, woman delivered baby at ambulance
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.