Web Desk

ന്യൂഡല്‍ഹി

May 04, 2021, 10:08 pm

പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം’: എയിംസ് ഡയറക്ടര്‍

Janayugom Online

കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യൂവും രോഗവ്യാപനത്തെ തടയാന്‍ പല സംസ്ഥാനങ്ങളും സ്വീകരിക്കുന്ന നടപടികളൊന്നും ഫലപ്രദമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളിൽ ശക്തമായ ലോക്ഡൗൺ ഏർപ്പെടുത്തണം. ഇത് കോവിഡ് ടാസ്ക് ഫോസ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഒപ്പം തന്നെ ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളിലും ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. 

എന്നാല്‍ ഇത് പല സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നില്ല. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുകഴിഞ്ഞാൽ അത്തരം മേഖലകളിൽ ഗ്രേഡഡ് അൺലോക്കിങ് ഉണ്ടായിരിക്കണമെന്ന് ഗുലേറിയ പറഞ്ഞു. കുറഞ്ഞ പോസിറ്റിവിറ്റി നരക്കുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തണമെന്ന് അറിയിച്ചു. രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഒരു പരിഹാരമാകില്ലെന്ന് ഗുലേറിയ പറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി അനുവാദം നല്‍കും.

ENGLISH SUMMARY:Lockdowns should be intro­duced in areas where the pos­i­tiv­i­ty rate is above 10 per cent ‘: AIIMS Director
You may also like this video