പുരോഹിതന്റെ സംസ്കാരത്തിന് പതിനായിരങ്ങൾ: അസമിൽ മൂന്നു ഗ്രാമങ്ങൾ അടച്ചുപൂട്ടി

Web Desk

ഗുവാഹത്തി

Posted on July 05, 2020, 10:48 pm

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മതപുരോഹിതന്റെ ശവസംസ്കാര ചടങ്ങില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആസാമിലെ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായും അടച്ചു. ആസാമിലെ നാഗോണ്‍ ജില്ലയിലെ മതപുരോഹിതനായിരുന്ന ഖൈറുല്‍ ഇസ്‌ലാം എന്നയാളുടെ ശവസംസ്കാര ചടങ്ങിലാണ് പതിനായിരത്തോളം പേർ പങ്കെടുത്തത്. ഓള്‍ ഇന്ത്യ ജാമിയത്ത് ഉലമയുടേയും ആമിര്‍ ‑ഇ ‑ശരിയത്തിന്റെയും വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഖൈറുല്‍ ഇസ്ലാം.

എഐയുഡിഎഫിന്റെ എംഎല്‍എയും ഖൈറുല്‍ ഇസ്‌ലാമിന്റെ മകനുമായ അമീനുല്‍ ഇസ്ലാം സാമൂഹ്യമാധ്യമങ്ങളില്‍ സംസ്ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് നാഗോണിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ജാദവ് സൈക്കിയ പറഞ്ഞു. രണ്ടു മാസം മുമ്പ് വര്‍ഗീയത പ്രചരിപ്പിച്ചു എന്നാരോപിച്ച് അമീനുല്‍ ഇസ്‌ലാമിനെ രാജ്യദ്രോഹ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish sum­ma­ry; locked assam

You may also like this video;