ആലപ്പുഴ: മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി സിഗ്നൽ തെറ്റിച്ച് ട്രെയിനുകൾ നേർക്കുനേർ വന്ന സംഭവത്തിൽ സിഗ്നൽ ലംഘിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയും സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി റെയിൽവേ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വളവനാട് റെയിൽവേ ഗേറ്റിനു തെക്ക് ചുവപ്പ് സിഗ്നൽ ഉണ്ടായിരുന്നെങ്കിലും ഇതു മറികടന്നു മുന്നോട്ടു പോയ കൊച്ചുവേളി– മൈസൂരു എക്സ്പ്രസ് (നമ്പർ 16316), ധൻബാദ് – ആലപ്പുഴ എക്സ്പ്രസിനു നേരെ വന്നതു സംബന്ധിച്ച സുരക്ഷാവീഴ്ചയെ കുറിച്ചാണ് അന്വേഷണം തടങ്ങിയിരിക്കുന്നത്. സിഗ്നൽ ലംഘിച്ചു ട്രെയിൻ മുന്നോട്ടു പോയതു ലോക്കോ പൈലറ്റിന്റെ പിഴവുകൊണ്ടു മാത്രമാണോ സാങ്കേതിക തകരാറുകളുണ്ടോ മറ്റ് ഇടപെടലുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്.
you may also like this video
രണ്ട് ഉദ്യോഗസ്ഥരുടെയും വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. ലോക്കോ പൈലറ്റുമാർ ഉൾപ്പെട്ടതിനാൽ ഇലക്ട്രിക്കൽ ഓപ്പറേഷൻ വിഭാഗവും വകുപ്പുതല അന്വേഷണം നടത്തും. തുടർന്നു വിവിധ വകുപ്പുകൾ ഉൾപ്പെട്ട സമിതിയും അന്വേഷിക്കും. ഇതിനു ശേഷം കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ റെയിൽവേ ബോർഡിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് ഉചിത ശിക്ഷ നൽകുമെന്നും അധികൃതർ പറഞ്ഞു. കൊച്ചുവേളി– മൈസൂരു ട്രെയിനിലെ ലോക്കോ പൈലറ്റിനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയും മാറ്റി പകരം ആളെ നിയോഗിച്ചാണ് തിങ്കൾ രാത്രി 8.15നു മാരാരിക്കുളം സ്റ്റേഷനിൽ പിടിച്ചിട്ട ട്രെയിൻ 10.37നാണ് യാത്ര പുനരാരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.