വെട്ടുക്കിളി ആക്രമണം നേരിടുന്ന കർഷകരെ ദുരിതത്തിലാക്കി കേന്ദ്ര സർക്കാർ. വെട്ടുക്കിളി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലും നഷ്ടപരിഹാരം ലഭിക്കാതെ ലക്ഷകണക്കിന് കർഷകർ കഷ്ടപ്പെടുകയാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും രാജസ്ഥാനും വൻ വെട്ടുക്കിളി ആക്രമണം നേരിടുകയാണ്.
ഈ സംസ്ഥാനങ്ങളിൽ 3.5 ലക്ഷം ഹെക്ടറിലധികം റാബി വിളകൾക്ക് നാശനഷ്ടമുണ്ടായതായി കണക്കുകൾ പറയുന്നു. ഗോതമ്പ്, ജീരകം, കടുക്, തിന എന്നീ വിളകൾ നശിപ്പിക്കപ്പെടുകയും ഇത് ലക്ഷക്കണക്കിന് കർഷകരെ ദുരിത്തിലാഴ്ത്തുകയും ചെയ്തു. രാജസ്ഥാൻ സർക്കാർ ജനുവരിയിൽ വെട്ടുക്കിളി ആക്രമണം നേരിട്ട നാല് ജില്ലകളിലെ കർഷകർക്ക് 13,500 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ നഷ്ടപരിഹാര തുക ലഭിക്കുന്നതിന് രണ്ട് ഹെക്ടര് പരിധി ഏർപ്പെടുത്തിയിരുന്നു. ഈ തുക അപര്യാപ്തമാണെന്നും ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ചെലവഴിക്കുന്ന മൊത്തം ചെലവിന്റെ അഞ്ചിലൊന്ന് മാത്രമാണ് ഇതെന്നും കർഷകർ വ്യക്തമാക്കിയിരുന്നു.
കാർഷിക വകുപ്പിന്റെ കണക്കുകൾ പ്രകാരം ബാർമർ, ജയ്സാൽമർ, ജലൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ റാബി സീസണിൽ ജീരകം കൃഷി ചെയ്യുന്നതിന് യഥാക്രമം 36,500, 41,000, 41,840, 48,000 രൂപ ചെലവുണ്ട്. ഗോതമ്പിന് യഥാക്രമം 34,500, 41,000, 45,500, 40,000 രൂപയും ചെലവുണ്ട്.
ഇതിനർത്ഥം റാബി സീസണിൽ ജീരകം വിളവെടുക്കാൻ ഹെക്ടറിന് 41,000 രൂപ ചെലവഴിച്ചിരുന്ന ഒരു കർഷകന് വെട്ടുക്കിളി ആക്രമണത്തെത്തുടർന്നുണ്ടായ വിളനാശത്തിന് 13,5000 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. കാർഷിക വകുപ്പിന്റെ കണക്കുകൾ നാശനഷ്ടങ്ങളുടെ തോത് വ്യക്തമാക്കിയിട്ടും സർക്കാർ എന്ത് മാനദണ്ഡത്തിലാണ് ഈ നഷ്ടപരിഹാരം നൽകുന്നതെന്ന് വ്യക്തമല്ല.
പ്രധാൻ മന്ത്രി ഫസൽ ഭീമ യോജന (പിഎംഎഫ്ബിവൈ) വഴി വെട്ടുക്കിളി ആക്രമണം നേരിടുന്ന സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കും. എന്നാൽ വെട്ടുക്കിളി ആക്രമണം നേരിടുന്ന നാല് ജില്ലകളിലെ വെട്ടുകിളി ആക്രമണത്തെ കാർഷിക ദുരന്തമായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് രാജസ്ഥാൻ സർക്കാർ പറയുമ്പോഴും ജില്ലകളിൽ പിഎംഎഫ്ബിവൈയുടെ പരിധിയിൽ വരുന്ന കർഷകരുടെ എണ്ണം കുറവായതിനാൽ ഇവർ നഷ്ടപരിഹാരത്തിന് അർഹരാകുന്നില്ല.
ENGLISH SUMMARY:Locust violence; Central government in distress of farmers
YOU MAY ALSO LIKE THIS VIDEO