May 28, 2023 Sunday

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനു തുടക്കമായി

Janayugom Webdesk
January 1, 2020 9:47 pm

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാമതു സമ്മേളനത്തിനു തുടക്കമായി. ഇന്ത്യയടക്കം 47 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോകകേരള സഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്താനും അതിന്റെ പുരോഗതി മനസിലാക്കാനും സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആഗോള വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റണമെന്നും സാംസ്‌കാരിക സാമ്പത്തിക, രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള വേദിയാണ് ലോക കേരളസഭയെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. നീതി അയോഗിന് ഒന്നാം സ്ഥാനം നേടിയതിന് സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. വ്യവാസയ പ്രമുഖര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Eng­lish sum­ma­ry: lok ker­ala sab­ha sec­ond meet­ing starts

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.