4 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 29, 2024
October 28, 2024

ലോക് സഭാ തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ അഞ്ച് സ് ക്രീനിംങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2024 11:31 am

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് അഞ്ച്സക്രീനിംങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. 255 സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണിത്. സ്ഥാനാർഥിനിർണയ ചർച്ചകൾ ഉടൻ തുടങ്ങും.

കേരളം, തമിഴ്‌നാട്‌, കർണാടകം, തെലങ്കാന, ലക്ഷദ്വീപ്‌, പുതുച്ചേരി എന്നിവിടങ്ങൾക്കായുള്ള കമ്മിറ്റിയുടെ ചെയർമാൻ രാജസ്ഥാൻ മുൻമന്ത്രി ഹരീഷ്‌ ചൗധരിയാണ്‌. ആന്ധ്രപ്രദേശ്‌, മഹാരാഷ്‌ട്ര, ഒഡിഷ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്കായുള്ള കമ്മിറ്റിയെ മധുസൂദൻ മിസ്‌ത്രി നയിക്കും. രജനി പാട്ടീൽ (ഗുജറാത്ത്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌, ഡൽഹി), ഭക്ത ചരൺ ദാസ്‌ (ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഹരിയാന, പഞ്ചാബ്‌, ഹിമാചൽപ്രദേശ്‌), റാണാ കെ പി സിങ്‌ (ബംഗാൾ, ബിഹാർ, ജാർഖണ്ഡ്‌, അസം) എന്നിവരാണ്‌ മറ്റ്‌ അധ്യക്ഷർ. ഇന്ത്യ കൂട്ടായ്‌മയിൽ ഗൗരവതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സീറ്റ്‌ വിഭജന ചർച്ചകൾ സുഗമമായി നടക്കുകയാണെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. 28 പാർടി അടങ്ങുന്നതാണ്‌ കൂട്ടായ്‌മ. അതിന്റേതായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. സീറ്റു വിഭജനം പൂർത്തിയാക്കി ഒറ്റക്കെട്ടായി അണിനിരക്കുമെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

Eng­lish Summary:
Lok Sab­ha Elec­tions; The Con­gress formed five screen­ing com­mit­tees to pre­pare a short­list of candidates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.