അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ (ഇവിഎം) പരിശോധന തുടങ്ങി. ഇവിഎമ്മിന്റെ ആദ്യഘട്ട പരിശോധന നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ അറിയിച്ചു. ലോക‌്സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നാലു സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് നടപടി.
നിശ്ചിത സമയപരിധിക്കുളളില്‍ രാജ്യമാകെ ഇവിഎം പരിശോധന നടത്തും. ഇതിന്റെ ഭാഗമായി മോക്ക് പോള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചാവും രണ്ട് മെഷിനുകള്‍ പരിശോധിക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തിലെ വയനാട് അടക്കമുള്ള മണ്ഡലങ്ങളിലും പരിശോധന നടത്തുമെന്നും മോക്ക് പോള്‍ നടത്തുമെന്നും അറിയിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം അനുസരിച്ച് അതാത് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കായിരിക്കും പരിശോധന ചുമതല. പരിശോധന നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കന്‍ കമ്മിഷന്‍ കലണ്ടര്‍ തയ്യറാക്കിയിട്ടുണ്ട്.
English Summary: Lok Sabha polls preparations: EC begins ‘first level check’ of EVMs, papertrail machines across India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.