November 30, 2022 Wednesday

Related news

October 28, 2022
August 1, 2022
June 27, 2022
May 10, 2022
May 8, 2022
March 28, 2022
March 26, 2022
March 22, 2022
March 21, 2022
March 15, 2022

ഫോൺ ചോർത്തൽ; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളും നിര്‍ത്തിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 19, 2021 1:41 pm

ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. ആദ്യ ദിവസം തന്നെ പ്രതിപക്ഷം വിവിധ വിഷയങ്ങളുന്നയിച്ച് സഭയിൽ പ്രതിഷേധമുയർത്തി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് ലോക്സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. ബഹളത്തെ തുടർന്ന് നടപടികൾ 2 മണി വരെ നിർത്തിവച്ചു. ഫോൺ ചോർത്തൽ വിഷയത്തിൽ രാജ്യസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭയും 2 മണി വരെ നിർത്തിവെച്ചു. ഫോൺ ചോർത്തൽ, കർഷക പ്രക്ഷോഭം, ഇന്ധന വില വർധനവ്, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, ഫാ. സ്റ്റാൻ സ്വാമിയുടെ മരണം തുടങ്ങിയ പ്രധാന വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടിയാണ് തൃണമൂൽ അംഗങ്ങൾ സഭയിലേക്ക് എത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ലോക്സഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനാണ് ലോക്സഭയില്‍ നോട്ടീസ് നൽകിയത്. രാജ്യസഭയില്‍ സിപിഐയുടെ ബിനോയ് വിശ്വം എംപി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.

കർഷക പ്രക്ഷോഭം ചട്ടം 267 പ്രകാരം ചർച്ച എന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാരായ എളമരം കരീം, വി ശിവദാസൻ എന്നിവരും രാജ്യസഭയിൽ നോട്ടീസ് നൽകി.

Eng­lish sum­ma­ry: Lok Sab­ha, Rajya Sab­ha Adjourned Till 2 pm Amid Loud Protests By Opposition

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.