March 26, 2023 Sunday

കോവിഡ് പ്രതിരോധം; കേരള സർക്കാരിന് ലോക്‌സഭാ സ്പീക്കറുടെ അഭിനന്ദനം

Janayugom Webdesk
മലപ്പുറം
April 4, 2020 9:20 pm

കോവിഡ് 19 വൈറസ് വ്യാപനം ചെറുക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ അഭിനന്ദനം. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. കേരളം സ്വീകരിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. തന്റെ അഭിനന്ദനങ്ങൾ സർക്കാരിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണമെന്നും ലോക്‌സഭാ സ്പീക്കർ പറഞ്ഞതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.

ലോകത്താകെ 206 രാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ് ബാധ ആഗോളതലത്തിൽ വെല്ലുവിളിയാകുമ്പോൾ കേരളത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ലോകവ്യാപകമായി ചർച്ചയാവുന്നതിനിടയിലാണ് ലോക്‌സഭാ സ്പീക്കറും സംസ്ഥാന സർക്കാരിനെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. വികസിത രാജ്യങ്ങളിൽ പോലും വൈറസ് വ്യാപനം ചെറുക്കാൻ കഴിയാത്ത സാഹചര്യമാണ്, രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ ജനുവരി 30നാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു ശേഷം ജനകീയാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. രോഗവ്യാപനം തടയുക, വൈറസ് ബാധിച്ചവരെ ചികിത്സിച്ചു ഭേദമാക്കുക, പുതിയ വ്യാപന സാധ്യതകൾ ഇല്ലാതാക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ഇപ്പോൾ ലോക്‌സഭാ സ്പീക്കർ സംസ്ഥാനത്തേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയേയും അഭിനന്ദിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Lok Sab­ha Speak­er con­grat­u­lates Gov­ern­ment of Kerala.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.