പി.പി. ചെറിയാന്‍

കെന്റുക്കി

March 27, 2020, 3:30 pm

ഗ്യാസിന്റെ വില കുത്തനെ താഴെക്ക്, ഗ്യാലന് 1 ഡോളര്‍ കെന്റുക്കിയില്‍

Janayugom Online

അമേരിക്കയില്‍ ഒരു ഗ്യാലന്‍ ഗ്യാസിന് ഒരു ഡോളറിന് വില്‍പന ആരംഭിച്ച ആദ്യ ഗ്യാസ് സ്റ്റേഷന്‍ എന്ന ബഹുമതി കെന്റുക്കി ലണ്ടന്‍
സിറ്റിയിലെ ഗ്യാസ് സ്റ്റേഷന് ലഭിച്ചു. 1999 നുശേഷം ആദ്യമായാണ് നാഷണല്‍ ആവറേജ് ഒരു ഡോളറിലെത്തുന്നതെന്ന് യുഎസ്
ഗവണ്‍മെന്റിന്റെ ലഭ്യമായ ഡാറ്റയില്‍ പറയുന്നു. ഒരു മാസം മുമ്പ് രണ്ടു ഡോളറിനു മുകളില്‍ നിന്നിരുന്ന ഗ്യാസിന്റെ വിലയാണ്
നൂറു ശതമാനത്തോളം താഴ്ന്ന ഒരു ഡോളറിലെത്തി നില്ക്കുന്നത്.ആഗോളതലത്തില്‍ പ്രത്യേകിച്ച് അമേരിക്കയില്‍ വ്യാപകമായ കൊറോണ വൈറസാണ് ഗ്യാസിന്റെ വില ഇത്രയും താഴുവാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്. രാജ്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചന കൂടിയാണ് ഗാസിന്റെ വിലയില്‍ വന്ന ഈ കുറവ് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

രാജ്യാന്തരതലത്തില്‍ വിമാന സര്‍വീസുകള്‍ റദ് ചെയ്തതും റോഡിലൂടെയുള്ള വാഹന ഗതാഗതം കുറഞ്ഞതും ഗ്യാസിന്റെ ഉപയോഗം കുറച്ചിരിക്കുന്നു. ഇതോടെ ഗ്യാസിന്റെ ഓവര്‍ സ്റ്റോക്ക് വിറ്റഴിക്കുക എന്നതും വിലകുറയുന്നതിന് കാരണമായി ചൂണ്ടികാണിക്കുന്നു.വരും ദിവസങ്ങളില്‍ ഇനിയും വിലയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഗ്യാലന് ഡോളര്‍ 1.75 ആണ് ശരാശരി വില. ഏപ്രില്‍ മാസത്തോടെ ഇതു 1.49 ല്‍ എത്തുമെന്ന് പെട്രോളിയം അനലിസിസ് ഗ്യാസ് ബഡി തലവന്‍ പാട്രിക് പറഞ്ഞു. ചില ദിവസങ്ങള്‍ക്കുള്ളില്‍ ഒക്കലഹോമയിലും ഇല്ലിനോയിസിലും ഗ്യാലന് ഒരു ഡോളറിലെത്തുമെന്നും പാട്രിക് പറഞ്ഞു.

Eng­lish Sum­ma­ry: Lon­don is the first gas sta­tion to be sold a gal­lon gas for $ 1

You may also like this video