ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്വറി വിഭാഗം ബസുകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന് കേന്ദ്രം. 22 യാത്രക്കാരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിയുന്ന എ.സി ഡീലക്‌സ് ബസുകളെ പെര്‍മിറ്റ് വേണ്ടവയില്‍ നിന്നും ഒഴിവാക്കി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം നിലവില്‍ വന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് യഥേഷ്ടം സര്‍വീസ് നടത്താന്‍ കഴിയും. സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഉറപ്പുവരുത്തുന്നതിനും പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും വേണ്ടിയാണ് ലക്ഷ്വറി ബസുകളെ പെര്‍മിറ്റില്‍ നിന്നും ഒഴിവാക്കുന്നത്. പെര്‍മിറ്റ് ഇല്ലാതെ ഇവർക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താം.
വിജ്ഞാപനം നിലവില്‍ വന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് യഥേഷ്ടം സര്‍വീസ് നടത്താന്‍ കഴിയും.കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് മാത്രമാണ് ഇവയ്ക്കുള്ളത്. ഈ പെര്‍മിറ്റ് ഉപയോഗിച്ച് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുമ്പോള്‍ നിയമപരമായ നടപടിയെടുക്കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് കഴിയും. വിജ്ഞാപനം നിലവില്‍ വരുന്നതോടെ പെര്‍മിറ്റില്ലാതെ ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് നിയമപിന്തുണ ലഭിക്കും. ഇങ്ങനെ വരുന്നതോടെ കെഎസ്ആര്‍ടിസിയുടെ നഷ്ടം വന്‍തോതില്‍ ഉയരും.
English summary: Long rout luxury buses doesn’t need permit
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.