പാലക്കാട് വാഹന പരിശോധനക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കുറ്റിപ്പുറം സ്വദേശി വി അസറാണ് മരിച്ചത്. നിർത്താതെ പോയ ടിപ്പറിനെ പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വേലന്താവളം ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക് നില്‍ക്കുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിര്‍ത്താതെ കടന്നു കളഞ്ഞു. തുടര്‍ന്ന് അസര്‍ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂര്‍ റോഡില്‍ വച്ച് ലോറിക്ക് കുറുകെ ബൈക്ക് നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.