15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 15, 2024
October 15, 2024
October 14, 2024
October 12, 2024
October 11, 2024
October 11, 2024
October 9, 2024
October 8, 2024
October 8, 2024
October 8, 2024

നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ്​ ഡ്രൈവർ മ രിച്ചു

Janayugom Webdesk
ആലപ്പുഴ
August 28, 2024 4:31 pm

ആലപ്പുഴ ബൈപാസിൽ നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ്​ ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം ആദിച്ചനെല്ലൂർ ജിലി ഭവനത്തിൽ ജസ്റ്റിനാണ്​ (50) മരിച്ചത്. ഇന്ന് പുലർച്ച 5.30ന് കുതിരപ്പന്തി ഭാഗത്തായിരുന്നു അപകടം. പാലക്കാട് കഞ്ചിക്കോട് നിന്ന് കൈരളി ടി.എം.ടി കമ്പിയുമായി കൊല്ലം കൊട്ടിയത്തേക്ക്​ വന്നലോറിയാണ്​ അപകടത്തിൽ​പെട്ടത്​. ബൈപാസ്​ കുതിരപ്പന്തി ഭാഗത്ത് എത്തിയപ്പോൾ ലോറി നിയന്ത്രണം വിട്ട് തെരുവ് വിളക്ക് സ്ഥാപിച്ച ഒന്നിലധികം വൈദ്യുതി പോസ്റ്റുകളും റോഡ് സുരക്ഷക്കായി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികളും ഇടിച്ച് തകർത്ത്​ സമീപത്തെ ആഴം കുറുഞ്ഞ അഴുക്ക് ചാലിലേക്ക്​ മറിഞ്ഞു. സമീപത്തെ മതിലിൽ ഇടിച്ചാണ്​ നിന്നത്​.

ശബ്​ദംകേട്ട്​ ഓടിയെത്തിയ പ്രദേശവാസികൾ വാഹനത്തിൽ കുടുങ്ങിയ ജസ്റ്റിനെ ലോറിയിൽനിന്ന്​ പുറത്തെടുത്ത്​ ആലപ്പുഴ മെഡിക്കൽകോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ സൗത്ത്​ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത്​ എത്തിയിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകടകാരണമെന്ന്​ സൗത്ത്​ പൊലീസ്​ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് കൊട്ടിയം നിത്യസഹായം മാതദേവലയ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് ജസ്റ്റിൻ. മക്കൾ: ജിലി ജസ്റ്റിൻ, ജിത്തു ജസ്റ്റിൻ (ഇരുവരും വിദ്യാർഥികൾ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.