18 April 2024, Thursday

Related news

April 16, 2024
April 15, 2024
April 14, 2024
April 12, 2024
April 9, 2024
April 3, 2024
April 2, 2024
April 1, 2024
March 26, 2024
March 23, 2024

മോഡി സ്തുതി വീഡിയോയില്‍ അമേരിക്കന്‍ നഗരമായ ലോസ്ആ‌ഞ്ചലെസും; പരിഹാസവുമായി സോഷ്യല്‍ മീഡിയ, വീഡിയോ കാണാം..

Janayugom Webdesk
ന്യൂഡല്‍ഹി
September 21, 2021 8:31 pm

നരേന്ദ്രമോഡിയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോയില്‍ അമേരിക്കന്‍ നഗരമായ ലോസ്ആഞ്ചലെസും. മോഡിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി തയ്യാറാക്കിയ വീഡിയോയിലാണ് അമേരിക്കന്‍ നഗരവും പ്രധാനമന്ത്രിയുടെ വികസന മികവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

രണ്ട് മിനിറ്റ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ 24 സെക്കന്‍ഡും ലോസ് ആഞ്ചലെസിന്റെ ചിത്രമാണ്. ബ്രിട്ടീഷ് സ്റ്റോക് ഫോട്ടോ ഏജന്‍സിയായ അലാമിക്കായി ആണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ തന്നെ മറ്റുപല മോഡീസ്തുതി വീഡിയോകളിലും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയെ സാമ്പത്തിക ശക്തിയായി വളര്‍ത്തിയെടുത്ത വ്യക്തിയെന്ന നിലയിലാണ് വീഡിയോകളിലുടനീളം മോഡിയെ പുകഴ്ത്തുന്നത്. ലോകം കണ്ട വലിയ പരിഷ്കര്‍ത്താവാണ് മോഡിയെന്നും സ്തുതിക്കുന്നുണ്ട്.

വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലെ മിടുക്കന്മാര്‍ സംഗതി കയ്യോടെ വെളിച്ചത്താക്കി. വ്യാപകമായ പരിഹാസമാണ് വീഡിയോക്കെതിരെയുള്ളത്. ബിജെപി കേന്ദ്രങ്ങളില്‍ നിന്നുപോലും പലരും വീഡിയോയിലെ ഈ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും ഇതുവരെ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

നരേന്ദ്രമോഡിയുടെ തന്നെ നേരിട്ടുള്ള പല വീഡിയോകളും ഇതിനകം പരിഹാസങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. സ്വയം പുകഴ്ത്തുന്ന വീരഗാഥകള്‍ നേരത്തെ സോഷ്യല്‍മീഡിയ ആഘോഷിച്ചതാണ്. ടോളര്‍മാര്‍ക്കും ചാകരയായിരുന്നു. മോഡി വികസിപ്പിച്ചെടുത്ത നഗരമായി ലോസ്ആഞ്ചലെസും മാറിയതോടെ സോഷ്യല്‍മീഡിയയില്‍ പൊടിപൂരമാണ്.

വീഡിയോ കാണാം

ENGLISH SUMMARY:Los Ange­les, an Amer­i­can city, in the Modi praise video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.