കൊറോണ വൈറസിന്റെ ശക്തി ക്ഷയിക്കുന്നു എന്ന് റിപ്പോര്‍ട്ട്

Web Desk
Posted on June 01, 2020, 6:06 pm

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ട്. ഇറ്റലിയിലെ ലൊമ്പാര്‍ഡി മേഖലയിലെ മിലനിലെ സാന്‍ റാഫേല്‍ ആശുപത്രി മേധാവി ആല്‍ബര്‍ട്ടോ സാന്‍ഗ്രില്ലോയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് മാസം മുമ്പ് കൊറോണ വൈറസിനുണ്ടായിരുന്ന കരുത്ത് ഇപ്പോഴില്ലെന്ന് മറ്റൊരു ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു. ജെനോവ നഗരത്തിലെ സാന്‍ മാര്‍ട്ടിനോ ആശുപത്രിയിലെ പകര്‍ച്ച രോഗവിഭാഗം മേധാവി മത്തെയോ ബസേത്തിയാണ് ഇക്കാര്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നത്. അതേസമയം നമ്മള്‍ വിജയിച്ചെന്ന് ഇനിയും അവകാശപ്പെടാറായിട്ടില്ലെന്നാണ് സര്‍ക്കാരുകള്‍ പറയുന്നത്. ജാഗ്രത കൈവിടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.