Web Desk

മുംബൈ

March 17, 2020, 9:49 pm

ഓഹരി വിപണിയിൽ വീണ്ടും ഇടിവ്

Janayugom Online

കൊറോണ ഓഹരി വിപണിക്ക് വൻ തിരിച്ചടിയാകുന്നു. മരണ നിരക്ക് പെരുകുകയും, ആഗോളതലത്തിൽ യാത്രാവിലക്കുകൾ ശക്തമാവുകയും ചെയ്തതോടെ നിക്ഷേപകർക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്.

മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 810. 98 പോയിന്റ് താഴ്ന്ന് അതായത് 2.58 ശതമാനം ഇടിവ് രേഖപ്പെടുത്തി 30, 579.09 ലേക്കെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 230. 70 പോയിന്റ് താഴ്ന്ന് അതായത് 2.51 ശതമാനം ഇടിവ് രേഖപ്പെടുത്തി 8,966.70 ലേക്കെത്തി.

765 കമ്പനികളുടെ ഓഹരികൾ നേട്ടം രേഖപ്പെടുത്തിയപ്പോൾ 1624 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം അൽപം മുന്നോട്ടുകയറിയെങ്കിലും പിന്നീട് നഷ്ടപ്പെടുത്തി 74.24 എന്ന നിലയിലാണ് വ്യാപാരം നിർത്തിയത്.