രുചിയും മണവും നഷ്ടപ്പെട്ടുവെന്ന് തോന്നിയാൽ ഉടനെ സമീപത്തുള്ള ഡോക്ടർമാരെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്ന് യുഎസ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനമാണിത്. അങ്ങനെയുള്ളവർ സ്വയം ഐസൊലേഷനിൽ പ്രവേശിക്കണമെന്നും അധികൃതർ അറിയിച്ചു.
അമേരിക്കൻ അക്കാദമി ഓഫ് ഓട്ടോ ലാറിൻ ജോളണ്ടി ഹെഡ് ആൻറ് നെക് സർജറി വിഭാഗവുമായി സഹകരിച്ച് അമേരിക്കൻ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് രുചിയും മണവും നഷ്ടപ്പെടുന്നത് കൊറോണയുടെ പ്രധാന ലക്ഷണമാണെന്നു കണ്ടെത്തിയത്.
അനോസ്മി എന്ന പേരിൽ അറിയപ്പെടുന്ന ‘മണം നഷ്ടപ്പെടൽ’ കൊറോണ പോസിറ്റീവ് രോഗികളിൽ ധാരാളം കണ്ടു വരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. യൂട്ടായിലെ ജാസ് സ്റ്റാർ റൂഡി ഗോബർട്ടിന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയപ്പോൾ രുചിയും ഗന്ധവും തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നുവെന്ന് റൂഡി എഴുതി.
English Summary; Loss of smell or taste a symptom of corona virus infection
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.