Web Desk

വഡോദര

March 08, 2020, 5:47 pm

അപകടത്തിൽ കയ്യും കാലും നഷ്ടപ്പെട്ടു; ജീവിതം നയിക്കുന്നത് കൈമുട്ട് കൊണ്ട്

Janayugom Online

ചിലർ മനുഷ്യർ അങ്ങനെയാണ്.. ജീവിതത്തിൽ തോറ്റു കൊടുക്കില്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത ജീവിതത്തിൽ മുന്നേറും. തന്റെ കുറവുകളെ അവഗണിച്ച് അതിൽ നിന്ന് വിജയം കണ്ടെത്തും. അക്കൂട്ടത്തിലാണ് ഗുജറാത്തിലെ വഡോദര സ്വദേശി ശിവം സോളങ്കിയെന്ന വിദ്യാർത്ഥി. പതിമൂന്നാം വയസ്സിൽ ഒരപകടത്തിലാണ് സോളങ്കിയുടെ രണ്ടു കയ്യും കാലും നഷ്ടമാകുന്നത്. അതിന് ശേഷം സോളങ്കി തന്നെയാണ് കൈമുട്ട് കൊണ്ട് എഴുതാൻ പരിശീലിച്ചത്. ആത്മവിശ്വാസത്തിന്റെയും അർപ്പണ ബോധത്തിന്റെയും മികച്ച ഉദാഹരണമാണ് സോളങ്കി.

പത്താം ക്ലാസ്സിൽ 81 ശതമാനം മാർക്കുണ്ടായിരുന്നു സോളാങ്കിക്ക്. കൈമുട്ടുകൾ ഉപയോഗിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ തയാറെടുക്കുകയാണ് സോളങ്കി. പത്താം ക്ലാസ്സിൽ നേടിയതിനെക്കാൾ മികച്ച വിജയം ഇത്തവണ കരസ്ഥമാക്കണം. ഇതിനായി എല്ലാ തയ്യറെടുപ്പും നടത്തി കഴിഞ്ഞതായി സോളങ്കി പറഞ്ഞു.

സ്കൂളിൽ നിന്ന് മകന് നല്ല പിന്തുണയും സഹായവും ലഭിക്കുണ്ടെന്ന് ശിവം സോളാങ്കിയുടെ പിതാവ് പറഞ്ഞു. എന്ത് ആവശ്യം വന്നാലും അധ്യാപകർ ഓടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് വെറും ഒരു പരീക്ഷ മാത്രമാണ്. അതുകൊണ്ടു തന്നെ ഒരുപാട് സമർദ്ദനത്തിന്റെ ആവശ്യമില്ല. നിങ്ങളുടെ ജീവിതം എങ്ങനെയായി തീരുമെന്ന് തീരുമാനിക്കുന്നത് ഈ പരീക്ഷ ഒന്നുമല്ല. തയാറെടുക്കു.. നന്നായി പരീക്ഷ എഴുത്തു.’-മറ്റു വിദ്യാർത്ഥികളോട് ശിവത്തിന് പറയാനുള്ളത് ഇതാണ്.

ENGLISH SUMMARY: Lost hand and leg in acci­dent face exam by using with his elbows

YOU MAY ALSO LIKE THIS VIDEO