ജീവിതത്തിൽ ഉടനീളം ഋഷിതുല്യമായ ജീവിതം നയിച്ച മഹാകവി അക്കിത്തം ആർഷഭാരത സംസ്കാരത്തിലൂന്നിയ വിശ്വമാനവികതയുടെയും ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെയും പ്രവാചകനായിരുന്നുവെന്ന് മന്ത്രി വി എസ് സുനിൽകുമാർ.
‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലൊരായിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാൻ മറ്റുളളവർക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമ്മല പൗർണ്ണമി’ എന്ന മഹാകവിയുടെ വരികൾ തന്നെ അതിനു സാക്ഷ്യം വഹിക്കുന്നു. ആ നിത്യ നിർമ്മല പൗർണ്ണമിയുടെ പേരാണ് അക്കിത്തം.
മലയാള കവിതയിൽ ആധുനികതയുടെ അംശങ്ങൾ ഉൾച്ചേർത്ത അക്കിത്തം, തന്റെ കവിതകളെ പണ്ഡിതനും പാമരനും ഒരേ പോലെ ആസ്വാദ്യമാക്കി. കവിതയിലെന്ന പോലെ ജീവിതത്തിലും നിത്യ നിർമ്മല പൗർണ്ണമിയായി നിലകൊണ്ട മഹാകവിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.