Web Desk

അൽഹസ

March 17, 2020, 12:58 pm

സുൽഫിക്കറിനെ നവയുഗം ആദരിച്ചു

Janayugom Online

കളഞ്ഞുകിട്ടിയ പത്തൊൻപതിനായിരം റിയാൽ (മൂന്നര ലക്ഷത്തിലധികം രൂപ) സൗദി പൊലീസിന് കൈമാറി മാതൃക കാട്ടിയ സുൽഫിക്കറിനെ നവയുഗം സാംസ്ക്കാരികവേദി ഉപഹാരം നൽകി ആദരിച്ചു. മസാറോയിയ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ, യൂണിറ്റ് പ്രസിഡന്റ് എ കെ നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദനയോഗം മേഖല രക്ഷാധികാരി സുശീൽ കുമാർ ഉദ്ഘാടനം ചെയ്തു. അൽഹസ മേഖല സെക്രട്ടറി ഇ എസ് റഹിം ഉപഹാരം തൊളിക്കോട് സുൽഫിക്കറിന് സമ്മാനിച്ചു. കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൽ കലാം, അമീർ, റഷീദ് കോഴിക്കോട് തുടങ്ങിയവർ അനുമോദനങ്ങൾ അർപ്പിച്ചു സംസാരിച്ചു. മുൻ മേഖല പ്രസിഡന്റ് രാജീവ് ചവറയുടെ നാട്ടിൽ നിന്നുള്ള അനുമോദന സന്ദേശം ചടങ്ങിൽ വായിച്ചു. യൂണിറ്റ് സെക്രട്ടറി സജീദ് തൊളിക്കോട് സ്വാഗതവും ഷീഹാബുദ്ദീൻ നന്ദിയും പറഞ്ഞു.