Friday
22 Feb 2019

പദ്ധതികള്‍ ആവശ്യത്തിന്: കുടിവെള്ളം കിട്ടണമെങ്കില്‍ പണം നല്‍കണം

By: Web Desk | Friday 9 February 2018 9:35 PM IST

പത്തനംതിട്ട: ജില്ല രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍ അമരമ്പുമ്പോഴും കുടിവെള്ള പദ്ധതികള്‍ ഏറെയും കടലാസില്‍ ഉറങ്ങുന്നു. ഈ അടുത്ത കാലത്തൊന്നും അവയൊന്നും യാഥാര്‍ഥ്യമാകുന്ന ലക്ഷണമില്ല. നിലവിലുള്ള കുടിവെള്ള പദ്ധതികളെക്കുറിച്ചും പരാതികള്‍ ഏറുകയാണ്. നിരന്തരമായ പൈപ്പ് പൊട്ടല്‍ മൂലം ടാപ്പു തുറന്നാല്‍ വെള്ളത്തിനു പകരം പൊട്ടലും ചീറ്റലും മാത്രമാണ് നാട്ടുകാര്‍ക്കു കിട്ടുന്നത്. കുംഭമാസം തുടങ്ങുന്നതിനു മുന്‍പ് തന്നെ ജലസ്രോതസുകള്‍ വറ്റി വരണ്ടു കഴിഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങില്‍ കിണറുകളില്‍ വെള്ളം ഉള്‍വലിഞ്ഞു. ടാങ്കര്‍ ലോറിക്കാരില്‍ നിന്ന് വന്‍ തുകകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് മലയോരമേഖലയിലുള്ളവര്‍. ഇതിനിടയിലാണ് ഉള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കാത്തതും വിഭാവനം ചെയ്തവ പാതി വഴിയിലുമെത്തി നില്‍ക്കുന്നത്.താലൂക്ക് വികസന സമിതി ഇടപെടുന്നു നാരങ്ങാനം പഞ്ചായത്തിലെ ആലുങ്കല്‍ കുടിവെള്ള പദ്ധതി, ആറന്മുള ഗ്രാമപഞ്ചായത്തി ലെ ആറാം വാര്‍ഡില്‍ 2015-16ല്‍ ആരംഭിച്ച കുടിവെള്ള പദ്ധതി എന്നിവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കോഴഞ്ചേരി താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു സഹായകരമായ പദ്ധതികള്‍ എന്ന നിലയില്‍ ഇതിനു മുന്‍ഗണന നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ചെറുകോല്‍-നാരങ്ങാനം ശുദ്ധജല പദ്ധതിയുടെ മേജര്‍ പൈപ്പ് ലൈന്‍ കോഴഞ്ചേരി മണ്ണാറക്കുളഞ്ഞി റോഡിന്റെ മധ്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ ഉടന്‍ മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇലന്തൂര്‍ മൈലാടുപാറ ഭാഗത്ത് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനും അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഇടയാറന്മുള -കോമാട്ടുമോഡിയില്‍ ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലൂടെ ജലം ലഭ്യമല്ലാത്തതു സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നു. കോഴഞ്ചേരി പഞ്ചായത്തിലെ വല്യതോട് -ഇടയോടി -പോത്തോലി പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകണം. ചെന്നീര്‍ക്കര പഞ്ചായത്തിലെ ഇടയാറന്മുള പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ ഇവിടെ ജലവിതരണം ഉടന്‍ ആരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോഴഞ്ചേരിയുടെ സ്ഥിതി മാത്രമല്ല. മലയോര മേഖലയായ കോന്നി, റാന്നി, മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
തിരുവല്ലയില്‍ വേനല്‍ കടുത്തതോടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പ്രധാന ജലസ്രോതസ്സുകളായ പമ്പ, മണിമല നദികളില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ ചെറുതോടുകളും ഇടതോടുകളും വറ്റി വരണ്ടു തുടങ്ങി. തിരുവല്ല നഗരസഭയിലും കവിയൂര്‍, കൂറ്റൂര്‍, പെരിങ്ങര, കുന്നന്താനം പഞ്ചായത്തുകളിലുമാണ് ജലക്ഷാമത്തിന്റെ പിടിയിലമരുന്നത്. അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ വെള്ളം ഉണ്ടെങ്കിലും കുടിക്കാന്‍ ശുദ്ധമായ ജലം കിട്ടാതെ വലയുകയാണ് നാട്ടുകാര്‍.
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് പ്രദേശത്തെകൂടുതലും ജനങ്ങള്‍ ആശ്രയിക്കുന്നത്. എന്നാല്‍ മിക്ക പ്രദേശങ്ങളിലും ദിവസവും കൃത്യമായി വെള്ളം കിട്ടാറില്ല. കിണര്‍ വെള്ളത്തെ ആശ്രയിക്കുന്നവരും ദുരിതത്തിലാണ്. കിണറുകളിലെ വെള്ളം കലങ്ങി നിറംമാറിത്തുടങ്ങിയിട്ടുണ്ട്. നദികളിലെയും തോടുകളിലെയും ജലനിരപ്പ് താഴ്ന്നതുകൊണ്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. പമ്പാ മണിമല നദികളിലെ ജലമാണ് നാട്ടുകാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പലയിടത്തും മാലിന്യങ്ങള്‍ തള്ളുന്നത് കാരണം ഇതും ഉപയോഗിക്കാനാക്കാത്ത നിലയിലാണ