ഒടുവില്‍ ഭാഗ്യദേവത കനിഞ്ഞു; ബിജുമോനെ തേടിയെത്തിയത് ഒന്നാം സമ്മാനം

Web Desk
Posted on September 17, 2019, 12:16 pm

അഞ്ച് വര്‍ഷവും ഭാഗ്യദേവത കടാക്ഷിച്ചില്ല. ഒടുവില്‍ ഭാഗ്യമെത്തിയത് ഒന്നാം സമ്മാനമായി. കോട്ടയം സ്വദേശിയായ ചെത്തുതൊഴിലാളി ബിജുമോനാണ് പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. പ്രീതിയാണ് ബിജുമോന്റെ ഭാര്യ. മക്കള്‍ അക്ഷയ, അശ്വിന്‍.

അഞ്ച് വര്‍ഷത്തോളമായി ബിജുമോന്‍ ലോട്ടറി എടുക്കുന്നുവെങ്കിലും ഒരിക്കല്‍ പോലും സമ്മാനം ലഭിച്ചിരുന്നില്ല. എടുക്കുന്ന ലോട്ടറികളെല്ലൊം തന്നെ ബിജുമോന്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു.

കോട്ടയം പാമ്പാടിയില്‍ മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോന്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു. കട ബധ്യതയില്‍ നില്‍ക്കുമ്പോഴായിരുന്നു ബിജുമോനെ ഭാഗ്യം തുണച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കോര്‍പറേഷന്‍ ബാങ്ക് പാമ്പാടി ശാഖയില്‍ ഏല്‍പിച്ചു.