എന്‍റെ കൈയില്‍ ഇത്രേള്ളൂ..

Web Desk
Posted on September 08, 2018, 9:36 pm
തൃശൂര്‍: ‘എന്റെ കൈയ്യില്‍ ഇത്രേ ഉള്ളൂ’ എന്നു മാത്രം പറഞ്ഞ് വേലൂര്‍ മാറോക്കി വീട്ടില്‍ എഴുപത്തിനാലുകാരനായ മാത്യു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്‍റെ കൈയ്യിലുള്ള 250 രൂപയും 250 രൂപയുടെ ലോട്ടറി ടിക്കറ്റും  കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ ടി വി അനുപമയെ എല്‍പിച്ചു.
ഇന്ന് ഉച്ചയോടെ കളക്ടറേറ്റിലെത്തിയ ലോട്ടറി വില്‍പനക്കാരനായ മാത്യു തുക എല്‍പിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു. ലോട്ടറി വിറ്റ് കിട്ടിയ ഇന്നത്തെ വരുമാനമാണ് മാത്യു കളക്ടര്‍ക്ക് കൈമാറിയത്. രോഗം അലട്ടുന്ന മാത്യുവിന്റെ കരുണ കണ്ടപ്പോള്‍ കളക്ടര്‍ക്കും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. വളരെ സ്‌നേഹാദരത്തോടെ മാത്യുവിന്റെ സഹായം ഏറ്റുവാങ്ങിയ കളക്ടര്‍ മാത്യുവിനെ തൊഴുകൈയോടെ പറഞ്ഞയച്ചു.