പാർക്കിങ്ങിനെ ചൊല്ലി തർക്കം: ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്നു

Web Desk
Posted on September 14, 2019, 11:54 am

തൃശ്ശൂര്‍:  പാർക്കിങ്ങിനെ ചൊല്ലി തർക്കം ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ മാപ്രാണം സ്വദേശി രാജന്‍(65) ആണ് കൊല്ലപ്പെട്ടത്. സിനിമാ തിയറ്ററിനു മുന്നിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തിയറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരനുമാണ് രാജനെ ആക്രമിച്ചത്. അക്രമണത്തില്‍ രാജന്റെ മരുമകന്‍ വിനുവിനും പരിക്കേറ്റിട്ടുണ്ട്. തിയറ്ററിനു സമീപത്തായാണ് രാജനും കുടുംബവും താമസിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

you may also like this video