May 28, 2023 Sunday

ലോട്ടറി വില കൂടും, അല്ലെങ്കിൽ സമ്മാനത്തുക കുറയ്‌ക്കേണ്ടി വരുമെന്ന് ധനമന്ത്രി

Janayugom Webdesk
January 15, 2020 3:16 pm

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. വലിയ വില വർദ്ധനവ് ഉണ്ടാകില്ല. വില വർദ്ധിപ്പിച്ചില്ലെങ്കിൽ വില്‍പനക്കാരുടെ വരുമാനം കുറയും. എക്സൈസ് നികുതി കൂട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ അധ്യപക നിയമന കുറയ്ക്കണമെന്ന നിർദ്ദേശം പരിശോധിക്കും. അധ്യാപക — വിദ്യാർത്ഥി അനുപാതം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 15000 കോടി രൂപയുടെ കുറവുണ്ടായി. അണക്കെട്ടുകളിലെ മണൽ വാരി വരുമാനമുണ്ടാക്കാനുള്ള സാധ്യത ധനകുപ്പ് പഠിച്ച് മന്ത്രിസഭയിൽ വയ്ക്കും. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്ന കാര്യത്തിൽ തീരുമാനം കമ്മിഷൻ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Lot­tery price will increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.