കേരള ഭാഗ്യക്കുറി മേഖല വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയായി വർധിപ്പിച്ചതോടുകൂടി ടിക്കറ്റു വില്പന കുറഞ്ഞിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ വില്പനയിൽ പിന്നെയും ഗണ്യമായി കുറവുണ്ടായിരിക്കയാണ്. തൊഴിലാളികൾക്ക് നടന്നു വിൽക്കാൻ കഴിയാത്ത സ്ഥിതിയും സംജാതമായി. ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കായ തൊഴിലാളികളും ഏജന്റുമാരുമാണ് ഇതോടെ വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടുള്ളത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് മാർച്ച് 22 മുതൽ 31 വരെയുള്ള നറുക്കെടുപ്പുകൾ മാറ്റിവെക്കുകയും ഏപ്രിൽ 1 മുതൽ 14 വരെയുള്ള ഭാഗ്യക്കുറികൾ റദ്ദാക്കുക്കുകയും ചെയ്തിരുന്നു.
വീണ്ടും അത്തരം നടപടി ഉണ്ടാകുമോയെന്ന ആശങ്കയിലുമാണ് തൊഴിലാളികൾ. ലോട്ടറി ടിക്കറ്റിന്റെ വില്പനയിൽ ഉണ്ടായിട്ടുള്ള കുറവ് സർക്കാരിന്റെ നികുതി വരുമാനത്തിലും കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് സമാശ്വാസ ധനസഹായമായി രണ്ടു തവണ 1000 രൂപ വീതം നൽകുകയും ടിക്കറ്റ് വാങ്ങി വില്പന നടത്തുന്നതിനായി 3500 രൂപ പലിശ രഹിത വായ്പയായി കൂപ്പൺ നൽകിയും തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സർക്കാർ കൈക്കൊണ്ടിരുന്നു. എന്നിട്ടും ഈ തൊഴിൽ മേഖല തളർച്ചയിൽ നിന്നും കരകയറിയില്ല. വീണ്ടും കോവിഡ് വ്യാപനം കൂടുന്നതും കടുത്ത നിയന്ത്രണങ്ങളും കണ്ടൈൻമെൻറ് സോണുകളും കൂടി വരുന്നത് ലോട്ടറി മേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
നോട്ടു നിരോധനം , പ്രളയം ‚പേമാരി ‚നിപ , സേവന നികുതി , ജി എസ് ടി എന്നിവ മൂലം തകർച്ചയെ അഭിമുഖീകരിച്ച ഭാഗ്യക്കുറി മേഖലയെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളിൽ അതിജീവിക്കാനാവാതെ തളർന്ന അവസ്ഥയിലാണ്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഇപ്പോൾ നറുക്കെടുപ്പ് നടക്കുന്നുണ്ട്. ചെറുകിട വ്യാപാരികളുടെയും ഏജന്റുമാരുടെയും വില്പനക്കാരുടെയും കൈവശം ഓരോ ദിവസവും വില്പന നടക്കാതെ ടിക്കറ്റുകൾ അവശേഷിക്കുകയാണ്.
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് സമാശ്വാസ ധനസഹായമായി രണ്ടു തവണ 1000 രൂപ വീതം നൽകുകയും ടിക്കറ്റ് വാങ്ങി വില്പന നടത്തുന്നതിനായി 3500 രൂപ പലിശ രഹിത വായ്പയായി കൂപ്പൺ നൽകിയും തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സർക്കാർ കൈക്കൊണ്ടിരുന്നു. എന്നിട്ടും ഈ തൊഴിൽ മേഖല തളർച്ചയിൽ നിന്നും കരകയറിയില്ല. വീണ്ടും കോവിഡ് വ്യാപനം കൂടുന്നതും കടുത്ത നിയന്ത്രണങ്ങളും കണ്ടൈൻമെന്റ് സോണുകളും കൂടി വരുന്നത് ലോട്ടറി മേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ജിഎസ് ടി ഏകീകരണനയം മൂലം ഭാഗ്യക്കുറിയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കിയതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് 30 രൂപ ടിക്കറ്റുകളുടെയും 50 രൂപ ടിക്കറ്റുകളുടെയും മുഖവില ഏകീകരിച്ചു കൊണ്ട് 40 രൂപയാക്കിയത്. ഇതാണ് ടിക്കറ്റുകളുടെ വിൽപനയിൽ ഗണ്യമായ കുറവിനടയാക്കിയത്. കോവിഡ് വന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഈ സാഹചര്യത്തെ മറികടക്കണമെങ്കിൽ ടിക്കറ്റുകളുടെ മുഖവില 40 രൂപയെന്നത് കുറയ്ക്കണമെന്ന് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി ) ജനറൽ സെക്രട്ടറി വി ബാലൻ പറഞ്ഞു.
നിലവിലുള്ള പ്രതിസന്ധിയിൽ ലോട്ടറി മേഖലയുടെ നിലനിൽപിന് വേണ്ടിയുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഇതിനായി ഈ രംഗത്തെ എല്ലാ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും അടിയന്തര യോഗം ഓൺലൈൻ സംവിധാനത്തിൽ കൂടി സ്ഥിതിഗതികൾ വിലയിരുത്താൻ ലോട്ടറി വകുപ്പും സർക്കാരും തയ്യാറാകണമെന്നും ബാലൻ അഭിപ്രായപ്പെട്ടു
English summary: Lottery sale in Kerala
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.