Web Desk

തിരുവനന്തപുരം

January 15, 2021, 3:08 pm

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം ഉയർത്തി

Janayugom Online

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം ഉയർത്തി. വിൽപന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വർധിപ്പിക്കുന്നു. പ്രതിവാര ഭാഗ്യക്കുറികൾക്ക് 11,000 രൂപയുടെ സമ്മാനങ്ങൾ കൂടിയുണ്ടാകും.

100 രൂപയുടെ സമ്മാനങ്ങൾ നൽകുന്ന ഏജന്റ്സ് പ്രൈസ് 10 രൂപയിൽ നിന്ന് 20 രൂപയാക്കും. മറ്റെല്ലാ സമ്മാനങ്ങളിലുമുളള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വർധിപ്പിക്കുന്നു. എല്ലാ സ്ലാബിലുമുളള ഡിസ്കൗണ്ട് അര ശതമാനം വീതം വർധിപ്പിക്കുന്നു.

മറ്റ് പ്രഖ്യാപനങ്ങൾ

  • വിവാഹ ധനസഹായം 5000 ൽ നിന്നും 25000 രൂപ ആയി
  • പ്രസവാനുകൂല്യം 5000 ൽ നിന്നും 10000 രൂപ ആയി,
  • പ്രത്യേക ചികിത്സാ സഹായം 20000 ൽ നിന്നും 50000 രൂപ ആയി,
  • ചികിത്സാ ധനസഹായം 3000 ൽ നിന്നും 5000 രൂപ ആയി,
  • ഹയർ സെക്കണ്ടറി മുതൽ ബിരുദ‑ബിരുദാനന്തരതലം വരെയും പ്രൊഫഷണൽ കോഴ്സുകൾക്കും പ്രതിവർഷ സ്കോളർഷിപ്പ് കൊണ്ടുവന്നു. 1500 മുതൽ 7000 രൂപ വരെ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പ്.

ENGLISH SUMMARY: lot­tery tick­et price increases

YOU MAY ALSO LIKE THIS VIDEO