Web Desk

December 23, 2019, 2:50 pm

ജി എസ് ടി വർദ്ധനവ് : ഭാഗ്യക്കുറി തൊഴിലാളികൾ ആലുവ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

Janayugom Online
ജി എസ് ടി നിരക്ക് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി നേതൃത്വത്തിൽ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: കേരള ഭാഗ്യക്കുറിക്ക് ജി എസ് ടി 28  ശതമാനമായി വർദ്ധിപ്പിച്ച്  കേരള ഭാഗ്യക്കുറിയെ തകർക്കാനുള്ള   കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി എറണാാകുളം  ജില്ലാ കമ്മറ്റി നേതൃത്വത്തിൽ തൊഴിലാളികൾ ആലുവ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പ്രതിഷേധ മാർച്ച് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്  സി കെ മണിശങ്കർ ഉദ്‌ഘാടനം ചെയ്തു.

ജില്ലാ സംരക്ഷണ സമിതി ചെയർമാൻ ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പി എസ് മോഹനൻ വിവിധ സംഘടനാ ഭാരവാഹികളായ ബാബു കടമക്കുടി (എ ഐ ടി യു സി) ,  കെ എം ദിലീപ് (സി ഐ ടി യു ), വി ടി സേവ്യർ (ഐ എൻ ടി യു സി) , എം എ ഭക്തവത്സലൻ (കെ ടി യു സി — എം) , കെ സതീഷ്  തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് പി.ജെ. മനോജ്, കെ.എം.അബ്ദുൾ ഖാദർ എസ്.അഫ്സൽ, കബീർ മേത്തർ, സി.പി. അനിൽകുമാർ, പി.ടി.അഗസ്റ്റ്യൻ, ജോസഫ് സാർദോ , എം എസ് റെജി, മുകുന്ദൻ, സി.എം.വിനോദിനി എന്നിവർ നേതൃത്വം നൽകി.

you may also like this video;