December 3, 2022 Saturday

Related news

December 1, 2022
October 5, 2022
August 23, 2022
August 18, 2022
August 9, 2022
July 7, 2022
May 11, 2022
April 30, 2022
March 22, 2022
February 19, 2022

ലൗ ജിഹാദ്: ഗുജറാത്തിൽ അദ്യ എഫ്ഐആർ

Janayugom Webdesk
ന്യൂഡൽഹി
June 20, 2021 9:39 pm

ലൗ ജിഹാദ് നിയമ പ്രകാരം ഗുജറാത്തിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലൗ ജിഹാദ് നിയമം എന്നറിയപ്പെടുന്ന ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയൺ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്. സമീർ ഖുറേഷി എന്ന യുവാവ് ക്രിസ്ത്യൻ മത വിശ്വാസിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ചുവെന്ന ഇരുപത്തിനാലുകാരിയുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി. 2019 ൽ സാം മാർട്ടിൻ എന്ന പേരിൽ സാമൂഹ്യമാധ്യമം വഴിയാണ് തന്നെ പരിചയപ്പെട്ടത്. പിന്നീട് പല തവണ പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഖുറേഷിയുടെ കുടംബത്തിലെ അ‍‍‍ഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഖുറേഷി യുവതിയെ മുസ്‍ലീം വിഭാഗത്തിലേക്ക് നിർബന്ധിച്ച് പരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ റിപ്പോർട്ട്. ഇതു കൂടാതെ ഗാർഹീക പീഡനം, ബലാത്സംഗം, എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ് പരാതിക്കാരിയായ യുവതി.വിവാഹത്തിലൂടെ നിർബന്ധിത പരിവർത്തനം നടത്തുന്നതിന് ശിക്ഷ നൽകുന്ന നിയമ ഭേദഗതിയാണ് ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയൺ ആക്ട്, 2021.ഗുജറാത്തിനെ കൂടാതെ ബിജെപി അധികാരത്തിലുള്ള ചില സംസ്ഥാനങ്ങളും ഈ നിയമം പാസാക്കിയിരുന്നു. സംഘ് പരിവാർ ആരോപിക്കുന്ന,ഹിന്ദു യുവതികളെ മുസ്‍ലിം വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ലൗ ജിഹാദ് ആശയത്തിന് നിയമം സാധുത നൽകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

Eng­lish sum­ma­ry; love-jihad-gujarath-first-case fir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.