ഉത്തർ പ്രദേശിലെ ബിജിനോറിൽ മതപരിവർത്തന നിരോധന നിയമ പ്രകാരം പതിനേഴുകാരനെതിരെ കേസെടുത്തു. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. നിയമം പാസാക്കിയ ശേഷം ഇതാദ്യമായാണ് കഴിഞ്ഞ പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ കേസെടുക്കുന്നത്. കഴിഞ്ഞദിവസമാണ് പൊലീസ് പതിനേഴുകാരനെ പിടികൂടിയത്.
പിടിയിലാകുമ്പോൾ കൂടെ പെൺകുട്ടിയുമുണ്ടായിരുന്നു. ഇരുവരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുകയും ആൺകുട്ടിയെ പ്രൊട്ടക്ഷൻ ഹോമിലേക്ക് അയക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
മരുന്ന് വാങ്ങാൻ കടയിലേക്കു പോയ പെൺകുട്ടി അടുത്ത ഗ്രാമത്തിലെ പയ്യന്റെ കൂടെ വൈകിട്ടോടെ ഒരു കാറിൽ കയറി പോകുന്നത് കണ്ടുവെന്ന് നാട്ടുകാരിലൊരാൾ പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചു. ലഖ്നൗവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ അച്ഛൻ വിവരമറിഞ്ഞ് നാട്ടിലെത്തി.
പിറ്റേദിവസം പെൺകുട്ടിയുടെ അമ്മ ബിജിനോർ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. കല്യാണം കഴിക്കാമെന്നു പറഞ്ഞു തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്നും അവളെ മതം മാറ്റിപ്പിക്കാൻ സാധ്യതയുണ്ടെന്നും അവർ പരാതിയിൽ പറഞ്ഞു. അമ്മയുടെ പരാതിയിൽ ആൺകുട്ടിക്കും അതേ പ്രായത്തിലുള്ള രണ്ടു സുഹൃത്തുക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പതിനേഴു ജില്ലകളിലായി ഇതുവരെ പത്തൊമ്പത് കേസുകളാണ് ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധ നിയമപ്രകാരം എടുത്തിട്ടുള്ളത്.
ENGLISH SUMMARY: Love Jihad Law: Case against 17-year-old in UP
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.