June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ലൗ ജിഹാദ് അറസ്റ്റ് : യുവതിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി

By Janayugom Webdesk
December 14, 2020

ഉത്തര്‍ പ്രദേശ് പൊലീസ് ലൗ ജിഹാദ് നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത യുവതിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി. കേസിനെ തുടർന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സര്‍ക്കാർ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയ മുസ്‌കാന്‍ ജഹാന്റെ ഗര്‍ഭമാണ് മരുന്ന് കുത്തിവച്ച് അലസിപ്പിച്ചത് എന്ന് പരാതി ഉയർന്നിരിക്കുന്നത്.

യുപിയില്‍ ലൗ ജിഹാദ് നിയമത്തിന്റെ പരിധിയില്‍ വന്ന ആദ്യ കേസില്‍ അറസ്റ്റ് ചെയ്തവരിലൊരാളാണ് മുസ്‌കാന്‍ ജഹാന്‍. ഭര്‍ത്താവ് റാഷിദ് അറസ്റ്റിലായതിനെ തുടര്‍ന്ന് മുസ്‌കാന്‍ ജഹാനെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലാക്കുകയായിരുന്നു.

ഷെല്‍ട്ടര്‍ ഹോമില്‍ വച്ച് മുസ്‌കാന്‍ ജഹാന് നല്‍കിയ ഇന്‍ജക്ഷനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്ന് റാഷിദിന്റെ മാതാവ് കുറ്റപ്പെടുത്തി. എന്നാല്‍ വ്യാജ വാര്‍ത്തയാണ് ഇതെന്നാണ് പൊലീസിന്റെ വാദം.
കഴിഞ്ഞ ജൂലൈയില്‍ ആണ് മുസ്‌കാന്‍ ജഹാനും റാഷിദും വിവാഹിതരായത്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ റാഷിദ് ഡിസംബര്‍ 6ന് ജന്മനാടായ ഉത്തര്‍പ്രദേശിലെ കാന്തിലെത്തി. വിവരമറിഞ്ഞ ഒരു കൂട്ടം ഹിന്ദുത്വ വാദികള്‍ ലൗജിഹാദ് ആരോപിച്ച് ഇവരെ പൊലീസിന് കൈമാറുകയായിരുന്നു.

Eng­lish Sum­ma­ry: love jihad: woman suf­fered mis­car­riage in pro­tec­tion home

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.