ലൗവ് ജിഹാദ് തടയാനെന്ന പേരിൽ ഉത്തർപ്രദേശ് സർക്കാർ പുതുതായി കൊണ്ടുവന്ന ആന്റി കൺവേർഷൻ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് യു. പി സർക്കാരിന്റെ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഡിയോറാനിയ പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒവൈസ് നിർബന്ധിതമായി മകളെ മതപരിവർത്തനം ചെയ്തുവെന്ന പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുസ്ലിം മതത്തിലേക്ക് പെൺകുട്ടികളെ നിർബന്ധിതമായി പരിവർത്തനം ചെയ്തുവെന്ന കേസിൽ പുതിയ ആന്റി കൺവേർഷൻ നിയമത്തിലെ 504,506 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
English summary; love jihadh frst case register in aadithyanadh government
You may also like this video;