മൊ​ബൈ​ൽ പ്ര​ണ​യം : കാ​മു​ക​നെ തേ​ടി വീ​ട് വി​ട്ടി​റ​ങ്ങി​യ ഭ​ർ​തൃ​മ​തി​യാ​യ വീ​ട്ട​മ്മ ഒ​ടു​വി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ കാ​മു​ക​നെ ക​ണ്ട് ഞെട്ടി

Web Desk

ക​ണ്ണൂ​ർ

Posted on November 11, 2019, 1:09 pm

മൊ​ബൈ​ൽ പ്ര​ണ​യം മൂ​ത്ത് കാ​മു​ക​നെ തേ​ടി വീ​ട് വി​ട്ടി​റ​ങ്ങി​യ ഭ​ർ​തൃ​മ​തി​യാ​യ വീ​ട്ട​മ്മ ഒ​ടു​വി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ കാ​മു​ക​നെ ക​ണ്ട് ഞെ​ട്ടി. ക​ണ്ണൂ​ർ ജി​ല്ല​യി​ലാണ് സംഭവം നടന്നത്. വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ കാ​മു​കി​യെ ക​ണ്ട മീ​ശ മു​ള​ക്കാ​ത്ത കാ​മു​ക​ൻ പേ​ടി​ച്ചു വി​റ​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ് വീ​ട്ടി​നു​ള്ളി​ൽ ഒ​ളി​ച്ചി​രു​ന്നു. ​വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ കാ​മു​ക​ൻറെ വീ​ട്ടി​ൽ ത​ടി​ച്ചു കൂടി.

മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന മൊ​ബൈ​ൽ പ്ര​ണ​യ​ത്തി​ലൊ​ടു​വി​ലാ​ണ് ഭ​ർ​ത്താ​വി​നേ​യും മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച് ത​നി​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് വീ​ട്ട​മ്മ വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ലെ വി​ലാ​സം തേ​ടി കാ​മു​ക​ൻറെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. കാ​മു​ക​ൻറെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ ശേ​ഷം ഫോ​ണി​ൽ വി​ളി​ച്ച് താ​ൻ വീ​ട് വി​ട്ടി​റ​ങ്ങി പ്രി​യ​ത​മ​ൻറെ അ​ടു​ത്തെ​ത്തി​യ വി​വ​രം അ​റി​യി​ച്ചു. മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ച് ത​ൻറെ മു​ന്നി​ലേ​ക്കി​റ​ങ്ങി വ​ന്ന മീ​ശ മു​ള​ക്കാ​ത്ത കാ​മു​ക​നെ ക​ണ്ട് വീ​ട്ട​മ്മ ഞെ​ട്ടി. പ്ര​ണ​യ​പ​ര​വ​ശ​യാ​യ വീ​ട്ട​മ്മ ബാ​ഗും കൈ​യി​ൽ പി​ടി​ച്ച് കാ​മു​ക​ൻറെ വീ​ട്ടി​ൻറെ വ​രാ​ന്ത​യി​ൽ ഇ​രു​ന്നു. അ​ച്ഛ​ൻറെ പേ​രി​ലു​ള്ള മൊ​ബൈ​ൽ ക​ണ​ക്ഷ​നാ​ണ് കൊ​ച്ചു കാ​മു​ക​ൻ ഉപയോഗിച്ചിരുന്നത്.

ഈ ​വി​ലാ​സ​ത്തി​ലാ​ണ് കാ​മു​കി കാ​മു​ക​നെ തേ​ടി​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. ​സ്ഥ​ല​ത്തെ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട് പോയി.