ഒരു മാസം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന കോട്ടപ്പള്ളി സ്വദേശി മഹേന്ദര്‍ (28), ശിവലീല(23) എന്നിവരെയാണ് വിക്രബാദ് അനന്തഗിരിയിലെ കാട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വന്യ മൃഗങ്ങള്‍ കടിച്ചു കീറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കാലികളെ മേയ്ക്കുന്നതിനായി വനത്തിനുള്ളിലേയ്ക്ക് എത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നായി മഹേന്ദറിന്റെ ബൈക്കും പേഴ്‌സും ബിസ്‌ക്കറ്റ് പാക്കറ്റുകളും പാലും കണ്ടെത്തി.
കഴിഞ്ഞ മാസം മുതലാണ് ഇരുവരെയും കാണാതായത്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ഇവര്‍ രണ്ടു പേരും പ്രണയിത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മഹേന്ദറിനെയും ശിവലീലയെയും കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.