October 4, 2022 Tuesday

Related news

September 5, 2022
September 4, 2022
July 13, 2022
June 21, 2022
June 13, 2022
May 28, 2022
April 26, 2022
April 20, 2022
December 29, 2021
November 3, 2021

കുറഞ്ഞ ഓവര്‍ നിരക്ക്; ധോണിക്ക് 12 ലക്ഷം രൂപ പിഴ

Janayugom Webdesk
ചെന്നെെ
April 12, 2021 3:01 pm

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതിന് പിന്നാലെ ചെന്നെെ സൂപ്പര്‍ കിങ്സ് നായകന്‍ എം എസ് ധോണിക്ക് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ധോണിക്ക് 12 ലക്ഷം രൂപ പിഴ ലഭിച്ചത്. 2021ലെ സീസണിലെ പെരുമാറ്റ ചട്ടം പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതാണ് താരത്തിന് വിനയായത്. 

ഈ സീസണില്‍ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ കുറച്ച്​ സീസണുകളിലായി മത്സരം നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാകാതെ നീണ്ടുപോയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐപിഎല്‍ സംഘാടകര്‍ നിയമം പരിഷ്കരിച്ചത്. ഇതുപ്രകാരം 14-ാം സീസണില്‍ 90 മിനിറ്റിനകം 20 ഓവർ എറിഞ്ഞു തീര്‍ത്തിരിക്കണം.

ENGLISH SUMMARY:Low over rate; Dhoni fined Rs 12 lakh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.