Web Desk

കൊച്ചി/തിരുവനന്തപുരം

October 14, 2021, 8:56 am

വീണ്ടും ന്യൂനമർദ്ദം വരുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത

Janayugom Online

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയ്ക്ക് പിന്നിൽ ശാന്തസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ ന്യൂനമർദ്ദങ്ങളാണെന്ന് വിലയിരുത്തൽ. ഇത് 2018 ന് സമാനമായ സാഹചര്യം ഉണ്ടാക്കുമെന്ന ആശങ്കയും തള്ളിക്കളയാനാകില്ല. കൂടുതൽ ചുഴലികൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഒക്ടോബർ 17 വരെ കനത്ത മഴയ്ക്കാണ് സാധ്യത. പലയിടത്തും അതിതീവ്രമഴ ലഭിച്ചേക്കും. ഇതു കഴിഞ്ഞും മഴയ്ക്ക് സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്നുണ്ട്. 

മലയോര പ്രദേശങ്ങളിൽ മണ്ണൊലിപ്പും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശാന്തസമുദ്രത്തിൽ വിയറ്റ്നാമിനു സമീപം ഫെഡറിക് സമുദ്രത്തിൽ അതിശക്തമായ ചുഴലിയാണ് രൂപം കൊണ്ടിരിക്കുന്നത്. അതിന്റെ സ്വാധീനം ബംഗാൾ ഉൾക്കടലിൽ ഉൾപ്പെടെ എത്രസമയം നീണ്ടുനിൽക്കുമെന്നത് ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല.

വെള്ളിയാഴ്ചമുതൽ കടലിലും കരയിലും കാറ്റും മഴയും കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്. ബംഗാൾ ഉൾക്കടലിലെ ചുഴലി കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിലും ഓറഞ്ച് അലർട്ട് തുടരും. 

ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്. 

മഴയെ പൊരിങ്ങല്‍ക്കുത്ത് ഡാമിനും റെഡ് അലേര്‍ട്ട് നല്‍കി. 15.42 മില്ലീമീറ്റര്‍ ആണ് മഴ ലഭിക്കുന്നത്. ഷോളയാര്‍ ഡാമില്‍ 2661.7അടി ജലനിരപ്പ് ഉര്‍ന്നു.ഇവിടെ 145.41 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പിച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ആറ് ഇഞ്ചായി തുറന്നു. നദികളുടെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്ന് നില്‍കുകയാണ്. 78.87 മില്ലിമീറ്റര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ENGLISH SUMMARY:Low pres­sure comes again; Chance of heavy rain
You may also like this video