കാമുകിയെ കാണാൻ ലോക്ഡൗൺ ലംഘിച്ച് കൊല്ലത്തെത്തിയ ബാർ അസോസിയേഷൻ ഭാരവാഹിക്ക് കിട്ടിയത് മുട്ടൻ പണി. ഒടുവിൽ കാമുകിയുടെ വീട്ടിൽ തന്നെ ഗൃഹ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നിരിക്കുകയാണ് ഇദ്ദേഹത്തിന്.
ട്രിപ്പിൾ ലോക് ഡൗൺ നിലവിലുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് സംഭവം. ഇവിടെയുള്ള കാമുകിയുടെ വീട്ടിൽ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഭിഭാഷകൻ എത്തിയത്. അഞ്ചരയോടെ എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞ് വയ്ക്കുകയായിരുന്നു. ലോക്ഡൗൺ സമയമുള്ള ഇയാളുടെ വരവും പോക്കും സംബന്ധിച്ച് കലക്ടർക്ക് വിവരം ലഭിച്ചിരുന്നു. കലക്ടർ വിവരം പോലീസിനു കൈമാറുകയും ചെയ്തിരുന്നു. ആറ് മാസം മുമ്പാണ് വിവാഹിതയായ യുവതിയുമായി അഭിഭാഷകൻ രഹസ്യ ബന്ധം ആരംഭിക്കുന്നത്. കഴക്കൂട്ടത്തുള്ള അഭിഭാഷകന്റെ ഫ്ലാറ്റിൽ വെച്ചാണ് ഇരുവരും കണ്ടിരുന്നത്.
എന്നാൽ ലോക് ഡൗൺ നിലവിൽ വന്നതോടെ യുവതിക്ക് കഴക്കൂട്ടത്തേക്ക് പോകാൻ സാധിച്ചില്ല. ഇതിനിടെ യുവതിയുടെ ഭർത്താവ് അമ്മവൻ മരിച്ചതിനെ തുടർന്ന് മരണാനന്തര ചടങ്ങുകൾക്കായി കോട്ടയത്തേക്ക് പോയി. ഇതോടെ ഭർത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. ഇതോടെ യുവതി അഭിഭാഷകനെ വിളിച്ച് ഭർത്താവ് കോട്ടയത്ത് ആണെന്ന് അറിയിക്കുകയും ഇയാളെ വിളിച്ച് വരുത്തുകയുമായിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഒടുവിൽ കാമുകിയുടെ വീട്ടിൽ തന്നെ ഇയാൾ ഗൃഹനിരീക്ഷണത്തിൽ കഴിയട്ടെ എന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.